ദർശൻ ആശുപത്രിയിൽ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദർശനെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുറംവേദന അധികമായതിനെത്തുടർന്നാണ് കെങ്കേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പുറംവേദനയ്ക്കുള്ള ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയ നടത്താൻ അനുവദിച്ച് ഹൈക്കോടതി കഴിഞ്ഞദിവസം ദർശന് ആറാഴ്ചത്തേക്ക് ഇടക്കാലജാമ്യം അനുവദിച്ചതായിരുന്നു.

മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു. ബെല്ലാരി ജയിൽനിന്ന് ബെംഗളൂരുവിലെ വീട്ടിലേക്കാണ് ദർശൻ എത്തിയത്.

  ഗൊരഗുണ്ടെപാളയയിലെ 'ശാപമോക്ഷം' മണ്ണടിയിലോ? ബെംഗളൂരുവിലെ ഏറ്റവും വലിയ കുരുക്കഴിക്കാൻ വരുന്നു തുരങ്കപാത! സംഭവം അറിയാൻ വായിക്കാം

ഇവിടെനിന്നാണ് വെള്ളിയാഴ്ച കെങ്കേരിയിലെ ആശുപത്രിയിലെത്തിയത്. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തുകയും ചികിത്സയാരംഭിക്കുകയും ചെയ്തു.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുതിരപ്പുറത്തുനിന്നുവീണ് ദർശന് പുറത്ത് പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സാരേഖകൾ ഡോക്ടർമാർ പരിശോധിച്ചു.

ആശുപത്രിയിൽ പ്രത്യേകമുറി ദർശന് അനുവദിച്ചു. ഭാര്യ വിജയലക്ഷ്മിയും നടൻ ധൻവീറും ഒപ്പമുണ്ട്.

ദർശൻ എത്തിയതറിഞ്ഞ് ആശുപത്രിക്കുമുൻപിൽ നൂറുകണക്കിന് ആരാധകർ നിറഞ്ഞു. ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന റിസർവ് പോലീസിലെ 50 പോലീസുകാർ സുരക്ഷയ്ക്കെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും
[masterslider id="10"]

Related posts

Click Here to Follow Us