നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമി നാമനിർദേശ പത്രിക സമർപ്പിച്ചു

ബെംഗളൂരു: നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ (എസ്) നേതാവ് നിഖിൽ കുമാരസ്വാമി വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.

നടനും രാഷ്ട്രീയക്കാരനുമായ നിഖിൽ കുമാരസ്വാമിയ്ക്ക് ഒപ്പം ഭാര്യ രേവതി, അച്ഛൻ കുമാരസ്വാമി, ബിജെപി നേതാക്കളായ മുൻ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ, ശിവമോഗ എംപി ബി വൈ രാഘവേന്ദ്ര എന്നിവരും ഉണ്ടായിരുന്നു.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

രാമനഗര ജില്ലയിലെ ചന്നപട്ടണയിലെ കെങ്കൽ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം കുമാരസ്വാമി, നിയമസഭാ പ്രതിപക്ഷ നേതാവ് ആർ അശോക (ബിജെപി), സദാനന്ദ ഗൗഡ, രാഘവേന്ദ്ര, മൈസൂരു ബിജെപി എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എന്നിവർക്കൊപ്പമാണ് വൻ റോഡ് ഷോ നടത്തിയ ശേഷമാണ് പത്രിക സമർപ്പിച്ചത് . നിരവധി ബിജെപി, ജെഡി(എസ്) നേതാക്കൾക്കൊപ്പം, പാർട്ടി പ്രവർത്തകരും അനുഭാവികളും ധാരാളമായി എത്തിയിരുന്നു.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
[masterslider id="10"]

Related posts