മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകൻ ഷിഗാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

ബെംഗളൂരു : നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനുമായ ഭരത് ബൊമ്മൈയും കോൺഗ്രസ് നേതാവ് യാസിർ അഹമ്മദ് ഖാൻ പത്താനും വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.

കോൺഗ്രസ് നേതാവ് സയ്യിദ് അജ്ജംപീർ ഖാദ്രിയും പത്രിക സമർപ്പിച്ചു. മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾ ഖാദ്രിയെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

ഇത് കോൺഗ്രസിന് വിമതഭീഷണിയുയർത്തി. ഖാദ്രിയെ പിന്തിരിപ്പിക്കാൻ മന്ത്രി സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെ ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല.

അതേസമയം, കോൺഗ്രസിന് വിമതഭീഷണിയില്ലെന്നും ഖാദ്രി പത്രിക പിൻവലിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി ഒക്ടോബർ 30 ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts