മൃഗ സ്നേഹികൾക്ക് സന്തോഷ വാർത്ത; തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കാൻ ഇനി നിശ്ചിതസ്ഥലങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽ തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കാനായി പ്രത്യക സ്ഥലങ്ങൾ ഒരുക്കി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).

കോർപ്പറേഷന്റെ എട്ടു സോണുകളിലും എട്ടു സ്ഥലങ്ങൾ വീതമാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി വിജയിക്കുകയാണെങ്കിൽ നഗരത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിക്കാനാണ് തീരുമാനം.

ബി.ബി.എം.പി. സ്‌പെഷ്യൽ കമ്മിഷണർ (ആരോഗ്യം) സുരൾക്കർ വികാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

ഭക്ഷണം കൊടുക്കുന്ന നിശ്ചിതസ്ഥലങ്ങളിൽ വെള്ളവും ഭക്ഷണവും ഫീഡിങ് സ്റ്റേഷനാണെന്ന് വ്യക്തമാക്കുന്ന ബോർഡും ഉണ്ടാകും.

ഒരു മാസത്തോളം നിരീക്ഷിച്ചശേഷമാകും പദ്ധതി വ്യാപിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. നഗരത്തിൽ രണ്ടരലക്ഷത്തോളം തെരുവുനായകളുണ്ടെന്നാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts