വോട്ട് ഒന്നിന് 500 രൂപ നൽകണം; കോൺഗ്രസ് എം എൽ എ യുടെ വോയിസ് റെക്കോർഡ് വിവാദത്തിൽ

ബെംഗളൂരു : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിലെ വോട്ടർമാർക്ക് വോട്ടിന് പണംനൽകാൻ കോൺഗ്രസ് എം.എൽ.എ. പ്രാദേശിക നേതാക്കളോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്.

ഹാസനിലെ അരശികരെ എം.എൽ.എ. ശിവലിംഗെ ഗൗഡയുടെ ശബ്ദസന്ദേശമാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

‘‘മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിർദേശിച്ചപോലെ വോട്ടർമാർക്ക് പണം നൽകണം. കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് പട്ടേൽ അഞ്ചുകോടി തരും.

  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ

മുൻ എം.എൽ.സി. ഗോപാൽസ്വാമി ഒരുകോടി തരും. ഞാൻ ഒരുകോടി തരും. ഏഴുകോടി രൂപയും വിതരണംചെയ്യണം.

ഒരുവോട്ടിന് 500 രൂപ നൽകണം. ആരാണ് നമുക്ക് വോട്ടുചെയ്യുന്നതെന്ന് കണ്ടെത്തി പണം കൈമാറണം’’ -ശിവലിംഗെ ഗൗഡ ശബ്ദസന്ദേശത്തിൽ പറയുന്നു.

വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നെന്ന് കോൺഗ്രസിനെതിരേ നിലവിലുള്ള ആക്ഷേപത്തെ ശരിവെക്കുന്നതാണ് പാർട്ടി എം.എൽ.എ.യുടെ വാക്കുകൾ. മണ്ഡലത്തിലെ 70 ശതമാനം വോട്ടർമാർക്ക് പണം നൽകണമെന്നാണ് നിർദേശിക്കുന്നത്. ഹാസൻ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് വിജയച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts