ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ രജിസ്ട്രേഷൻ തുടങ്ങി

ബെംഗളൂരു : ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

2025 ഫെബ്രുവരി 10 മുതൽ 14 വരെ ബെംഗളൂരു യെലഹങ്ക വ്യോമസേനാ ആസ്ഥാനത്താണ് പതിനഞ്ചാം എയ്‌റോ ഇന്ത്യ നടക്കുക.

അവസാനത്തെ രണ്ടു ദിവസമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ആദ്യ മൂന്നുദിവസം ബിസിനസ് സെഷനുകളായിരിക്കും.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

എയ്‌റോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ രംഗത്തെ കമ്പനികൾ, നിക്ഷേപകർ, ആയുധ നിർമാതാക്കൾ എന്നിവരെല്ലാം പങ്കെടുക്കും.

2023-ൽ നടന്ന എയ്‌റോ ഇന്ത്യയിൽ 100-ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts