ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേ ; നിർമാണം പൂർത്തിയായ ഭാഗം തുറക്കുന്നു; നഗരത്തിലേക്ക് ഇനി എക്സ്പ്രസ് വേയിൽ കുതിക്കാം;

express way

ബംഗളൂരുവിലേക്കുള്ള റോഡ് യാത്രയുടെ വേഗത വർധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേ (BCE) യുടെ നിർമാണം പൂർത്തിയായ ഭാഗം യാത്രക്കാർക്കായി തുറക്കുന്നു.

260 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയിൽ കർണാടക സെക്ഷനു കീഴിലെ ഹോസ്‌കോട്ട് മുതല്‍ ബേതമംഗല വരെയുള്ള 71 കിലോമീറ്റർ പാതയാണ് യാത്രക്കാർക്കായി തുറന്നുനൽകുന്നത്.

മലയാളികൾ ഉൾപ്പെടെയുള്ള യാത്രികർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഡാണ് യാഥാർഥ്യമാകുന്നത്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ഹോസ്‌കോട്ട് – ബേതമംഗല പാത ഒരുമാസത്തിനുള്ളിൽ തന്നെ തുറന്നു നൽകുമെന്നാണ് ദേശീയപാത അതോറിറ്റിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ‘കർണാടക സെക്ഷന് കീഴിലെ ഈ പാതയിൽ 400 മീറ്ററിൽ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്.

ഇത് കൂടി പൂര്‍ത്തിയായാല്‍ പാത തുറക്കും. ഒരു മാസത്തിനുള്ളിൽ തന്നെ നിർമാണം പൂർത്തിയാകും.’ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ണാടക റീജിയണല്‍ ഓഫീസര്‍ വിലാസ് പി ബ്രഹ്മങ്കര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts