മുഡ ഭൂമിയിടപാട് കേസിൽ പരാതിക്കാരനായ സാമൂഹിക പ്രവർത്തകൻ ഇ.ഡി.ക്കുമുൻപിൽ ഹാജരായി

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കുടുംബത്തിന്റെയുംപേരിലുള്ള മുഡ ഭൂമിയിടപാട് കേസിൽ പരാതിക്കാരനായ മൈസൂരുവിലെ സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ ബെംഗളൂരുവിലെ ഇ.ഡി. ഓഫീസിൽ ഹാജരായി.

തെളിവുകൾ ഹാജരാക്കാൻ ഇ.ഡി. അദ്ദേഹത്തെ സമൻസ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു.

സിദ്ധരാമയ്യ, ഭാര്യ പാർവതി എന്നിവരുൾപ്പെടെ നാലാളുടെ പേരിൽ ലോകായുക്ത പോലീസ് കേസെടുത്തിരുന്നു. സ്‌നേഹമയി കൃഷ്ണ സമർപ്പിച്ച പരാതി അടിസ്ഥാനമാക്കിയാണ് ഇ.ഡി.യും കേസെടുത്തത്.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

അന്വേഷണമാവശ്യപ്പെട്ട് സ്നേഹമയി കൃഷ്ണ ഇ.ഡി.ക്ക് പരാതിയും അയച്ചിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരുവിലെ വിജയനഗരയിൽ മുഡ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

കള്ളപ്പണം വെളുപ്പിക്കലിനെതിരായ വകുപ്പുകൾ ചുമത്തിയാണ് ഇ.ഡി. കേസെടുത്തത്.

അതിനിടെ, മുഡ കേസിൽ തെളിവുകൾ നശിപ്പിക്കാൻ സിദ്ധരാമയ്യ ശ്രമിക്കുന്നതായി മറ്റൊരു പരാതിക്കാരനായ എസ്.പി. പ്രദീപ്കുമാർ ഇ.ഡി.ക്ക് പരാതി അയച്ചു.

ഇ.ഡി. കേസെടുത്തതോടെ മുഡ പാർവതിക്ക് നൽകിയ ഭൂമി തിരിച്ചെടുത്തിരുന്നു. ഇതേത്തുടർന്നാണ് പരാതി നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ ഭൂമിയുടെ തൽസ്ഥിതി മാറ്റാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. സിദ്ധരാമയ്യക്കെതിരേ ഗവർണർക്ക് പരാതി നൽകിയവരിലൊരാളാണ് പ്രദീപ്കുമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts