ദീപാവലി ആഘോഷത്തിനിടെ മലയാളിവിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

ദീപാവലി ആഘോഷത്തിനിടെ ദുബായിൽ മലയാളിവിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബിബിഎ മാർക്കറ്റിങ് ഒന്നാംവർഷ വിദ്യാർഥിയാണ്. അച്ഛൻ: വി.ജി. കൃഷ്ണകുമാർ അമ്മ: വിധു കൃഷ്ണകുമാർ. സഹോദരി: വൃഷ്ടി കൃഷ്ണകുമാർ.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

അമ്മ ഇതേ സ്കൂളിലെ അധ്യാപികയാണ്. 2024-ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ 97.4 ശതമാനം മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടിയിരുന്നു. മാർക്കറ്റിങ്, ഓൺട്രപ്രനേർഷിപ്പ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു.

ഒട്ടേറെ കമ്പനികളിൽ ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കിയ വൈഷ്ണവിന് സംരംഭകനാവാനായിരുന്നു ആഗ്രഹം. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts