ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി; തിരച്ചിലിനായി പ്രത്യേക ദൗത്യസേനയെ നിയോഗിച്ചു; വിഡിയോ കാണാം

ബംഗളൂരു: ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന. കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്.

https://x.com/ANI/status/1836599552633364685?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1836599552633364685%7Ctwgr%5E805b37ad783d6b08ca7eb19c7efb821b7edf2c58%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2024%2FSep%2F20%2Fleopard-in-electronic-city-forest-department-intensified-search-video

17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. പിന്നാലെ വനം വകുപ്പ് ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ കാമറയില്‍ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

പുലിയെ കണ്ട സാഹചര്യത്തില്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലത്ത് അസ്വഭാവികമായി എന്തെങ്കിലും കണ്ടാല്‍ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ 2ന് ജിഗനിക്കു സമീപം കൈലാസനഹള്ളിയിലെ പാര്‍പ്പിട കേന്ദ്രത്തില്‍ പുള്ളിപ്പുലിയെ കണ്ടിരുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts