വനം ഉദ്യോഗസ്ഥർ നോക്കിനിൽക്കെ പുള്ളിപ്പുലിയെ ജനക്കൂട്ടം തല്ലിക്കൊന്നു

ബെംഗളൂരു : റായ്ചൂരുവിൽ നാട്ടുകാരെ ആക്രമിച്ച പുള്ളിപ്പുലിയെ വനം ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ജനക്കൂട്ടം തല്ലിക്കൊന്നു.

ദേവദുർഗ താലൂക്കിലെ കരദിഗുഡ്ഡ ഗ്രാമത്തിലാണ് സംഭവം. മൂന്നുമാസത്തോളമായി ഗ്രാമത്തിൽ ഭീതിപരത്തിയ പുലിയെയാണ് കൊന്നത്.

ഞായറാഴ്ച രാവിലെ ഗ്രാമത്തിലെ മൂന്നുപേരെ പുലി ആക്രമിച്ചതോടെയാണ് നാട്ടുകാർ സംഘടിച്ചത്. വാർത്ത പരന്നതോടെ സമീപപ്രദേശങ്ങളിൽനിന്നുൾപ്പെടെ ആളുകൾ കൂട്ടമായെത്തി.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാനായി വനംവകുപ്പുദ്യോഗസ്ഥർ എത്തിയിരുന്നു. പോലീസും സ്ഥലത്തുണ്ടായിരുന്നു.

ഇതിനിടെ അടുത്തുള്ള പാറക്കെട്ടിൽ മറഞ്ഞിരുന്ന പുലി പുറത്തേക്കുവന്നു. അപ്പോഴേക്കും ജനക്കൂട്ടം കല്ലുംവടിയും മറ്റും ഉപയോഗിച്ച് പുലിയെ ആക്രമിക്കുകയായിരുന്നു.

നാലുവയസ്സ് തോന്നിക്കുന്ന പുലിയാണ് കൊല്ലപ്പെട്ടതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്താൻ വനം മന്ത്രി ഈശ്വർ ഖാൻഡ്രെ ഉത്തരവിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts