നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ചു കയറി; കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ഹാവേരിയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർക്ക് ദാരുണാന്ത്യം.

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച്‌ കയറിയാണ് അപകടം ഉണ്ടായത്.

ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!

ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കില്‍ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്.

മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.

വിവിധ ക്ഷേത്രങ്ങളില്‍ തീർത്ഥാടനത്തിന് പോയി വരുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടതെന്നും റിപ്പോർട്ട്‌ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us