വില കൂടിയ ഫോണുകൾ ഓർഡർ ചെയ്യും, തകരാറെന്ന് പറഞ്ഞ് തിരിച്ചയക്കും; ഒടുവിൽ തട്ടിപ്പ് കണ്ടെത്തിയതോടെ അറസ്റ്റ് 

കൊച്ചി: ഓണ്‍ലൈൻ പർച്ചേസിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍.

ആമസോണില്‍ നിന്ന് വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈല്‍ ഫോണുകള്‍ കൊടുത്തുമായിരുന്നു തട്ടിപ്പ്.

ഇങ്ങനെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ കൈക്കലാക്കിയ തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയില്‍ വീട്ടില്‍ എമില്‍ ജോർജ് സന്തോഷ് (23) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.

  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

ആമസോണ്‍ മുഖേന വിലകൂടിയ ഫോണുകള്‍ ഓർഡർ ചെയ്യുകയും ആ ഫോണുകള്‍ കൊച്ചി നഗരത്തിന്റെ പല സ്ഥലങ്ങളില്‍ നിന്ന് ഡെലിവറി ജീവനക്കാരുടെ കൈയില്‍ നിന്ന് വാങ്ങുകയും ചെയ്തിരുന്നു.

തുടർന്ന് ഫോണുകള്‍ കേടാണെന്ന് കമ്പനിക്ക് റിപ്പോർട്ട് ചെയ്ത് വീണ്ടും പുതിയത് വാങ്ങുകയായിരുന്നു.

ഈ ഫോണുകളും കേടാണെന്ന് റിപ്പോർട്ട് ചെയ്ത പണം തിരികെ വാങ്ങുകയാണ് ചെയ്തിരുന്നത്.

പ്രതി തിരികെ കൊടുക്കുന്ന മൊബൈല്‍ ഫോണുകള്‍ വിലകുറഞ്ഞ വ്യാജ മൊബൈല്‍ ഫോണുകളായിരുന്നു.

ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ ഫോണുകളാണ് ഇയാള്‍ ഓർഡർ ചെയ്ത് വാങ്ങിയിരുന്നത്.

  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച

ഓരോ ഇടപാടുകളില്‍ നിന്നും ഇയാള്‍ക്ക് ലക്ഷങ്ങളുടെ ലാഭമാണ് കിട്ടിയിരുന്നത്.

തട്ടിപ്പ് പോലീസ് തിരിച്ചറിഞ്ഞു എന്ന് അറിഞ്ഞപ്പോള്‍ പ്രതി കൊടൈക്കനാലിലേക്ക് രക്ഷപ്പെടാൻ ശ്രമവും നടത്തി.

അന്വേഷണത്തില്‍ പ്രതി മണ്ണൂർ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ പോലീസ് ഇയാളെ അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
[masterslider id="10"]

Related posts