പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട്‌ ഉപമിച്ച മന്ത്രി വിവാദത്തിൽ 

prajwal

ബെംഗളൂരു: ലൈംഗികാപവാദത്തില്‍ കുടുങ്ങിയിരിക്കുന്ന പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി ഉപമിച്ച മന്ത്രി വിവാദത്തില്‍.

പ്രജ്വല്‍ സ്ത്രീകളുടെ കാര്യത്തില്‍ ശ്രീകൃഷ്ണനെ വെല്ലാന്‍ നോക്കുകയാണെന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

ഭക്തികൊണ്ടു തനിക്ക് ചുറ്റും സ്ത്രീകളുടെ സാന്നിദ്ധ്യം നിറച്ച ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാനാണ് പ്രജ്വല്‍ രേവണ്ണയുടെ ശ്രമമെന്ന് എക്‌സൈസ് മന്ത്രി രാമപ്പ തിമ്മാപ്പൂർ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി തുടര്‍ന്നുകൊണ്ടിരിക്കെ മന്ത്രി ഹിന്ദുദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച്‌ ബിജെപി സംഭവം ഏറ്റെടുത്തിരിക്കുകയാണ്.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

ഇത്തരം വൃത്തികെട്ട ഒരു ചിന്ത രാജ്യത്ത് ഒരിടത്തും കാണാന്‍ കഴിയില്ല.

ഒരു പക്ഷേ ഗിന്നസ് റെക്കോഡ് ഇടാമെന്നായിരിക്കും അയാള്‍ കരുതിയത്.

ഭക്തിയുടെ സമയത്ത് കൃഷ്ണഭഗവാന് ചുറ്റും സ്ത്രീകള്‍ പതിവാണ്.

എന്നാല്‍ ഒരുപക്ഷേ കൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാനായിരിക്കും പ്രജ്വല്‍ ശ്രമിച്ചത്.” മന്ത്രി പറഞ്ഞു.

പ്രകടനപത്രിക പുറത്തുവിട്ട് കഴിഞ്ഞപ്പോള്‍ കടംകയറിയ കോണ്‍ഗ്രസ് ഇപ്പോള്‍ സനാതന ധര്‍മ്മത്തിന് നേരെ തിരിഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവ് മോഹന്‍കൃഷ്ണ പറഞ്ഞു.

ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന ഇത്തരം നാണംകെട്ട പ്രസ്താവന നടത്തിയ രാമപ്പയെ പുറത്താക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കോണ്‍ഗ്രസും ഹിന്ദുധര്‍മ്മവും ഒരുമിച്ച്‌ ഒരിക്കലും പോകില്ലെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്.

സനാതനധര്‍മ്മത്തെ അപമാനിക്കുന്നത് ഇപ്പോള്‍ അവര്‍ ഒരു ഫാഷനാക്കി മാറ്റിയിരിക്കുകയാണെന്നും എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഒരു ബിജെപി അനുകൂല കമന്റ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts