അവധി ദിനങ്ങൾ പ്രമാണിച്ച് ഇന്നു മുതൽ കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ: വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : വിഷു, വേനലവധി പ്രമാണിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ.

ഏപ്രില്‍ 9 മുതല്‍ മുതൽ മേയ് 28 വരെ ആഴ്ചയിലൊരിക്കല്‍ ആണ് സര്‍വീസ് നടത്തുക. ആകെ എട്ട് സർവീസുകളാണ് ഉണ്ടാവുക.

കൊച്ചുവേളി-ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനൽ (06083/06084) വീക്ക്ലി ട്രെയിനാണ് സര്‍വീസ് നടത്തുക.

ട്രെയിൻ വിശദാംശങ്ങൾ 

  1. കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ വീക്ക്ലി ട്രെയിന്‍ (06083) : എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 6.5-ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബെംഗളൂരുവിലെത്തും.
  2. സർ എം. വിശ്വേശ്വരായ ടെർമിനൽ-കൊച്ചുവേളി വീക്ക്ലി ട്രെയിന്‍ (06084) : എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!

സ്റ്റോപ്പുകൾ:

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പൊഡനുർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
[masterslider id="10"]

Related posts

Click Here to Follow Us