വിഷു അവധിയ്ക്ക് നാട്ടിലേക്കുള്ള യാത്രയ്ക്ക് പ്രത്യേക സർവീസുകൾ ഒരുക്കി കർണാടക ആർ.ടി.സി.; വിശദാംശങ്ങൾ

bus

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി.

ഈ മാസം 12-ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 13 പ്രത്യേക ബസുകളാണ് സർവീസ് നടത്തുന്നത്.

കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സർവീസ്.

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന്

പ്രത്യേക ബസുകൾ

ബെംഗളൂരു- കണ്ണൂർ: രാത്രി 9.30 (ഐരാവത്), 9.40 (ഐരാവത്), 9.27 (രാജഹംസ എക്സിക്യുട്ടീവ്).

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ബെംഗളൂരു -എറണാകുളം: രാത്രി 8.23 (ഐരാവത് ക്ലബ്ബ് ക്ലാസ്)

ബെംഗളൂരു – കോട്ടയം: രാത്രി 7.08 (ഐരാവത് ക്ലബ്ബ് ക്ലാസ്)

ബെംഗളൂരു – കോഴിക്കോട്: രാത്രി 9.18 (ഐരാവത് ക്ലബ്ബ് ക്ലാസ്), 8.11, 8.58 (രാജഹംസ)

ബെംഗളൂരു – മൂന്നാർ: രാത്രി 9.11 (നോൺ എ.സി. സ്ലീപ്പർ)

ബെംഗളൂരു – പാലക്കാട്: രാത്രി 9.48, 10.13 (ഐരാവത് ക്ലബ്ബ് ക്ലാസ്)

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ബെംഗളൂരു – തൃശ്ശൂർ: രാത്രി 9.23, 9.43 (ഐരാവത് ക്ലബ്ബ് ക്ലാസ്).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts