വോട്ടിംഗ് ദിനത്തില്‍ ഷോപ്പിങ് മാളുകളും മൾട്ടിപ്ലക്സുകളും അടച്ചിടാന്‍ സാധ്യത.

ബെംഗളൂരു: നഗരത്തിലെ വോട്ടിങ് ശതമാനം കുറയുമെന്ന ഭീതി രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മിഷനെയും ആശങ്കയിലാഴ്ത്തുന്നു. വോട്ടെടുപ്പ് നടക്കുന്ന മേയ് 12ന് ബിബിഎംപി പരിധിയിലെ ഷോപ്പിങ് മാളുകളും മൾട്ടിപ്ലക്സുകളും അടച്ചിടുന്നത് സംബന്ധിച്ച് കമ്മിഷൻ ആലോചന നടത്തുന്നുണ്ട്. ‌

വോട്ടിങ് നടക്കുന്ന ശനിയാഴ്ച അവധിയായതു പ്രതികൂലമായേക്കുമെന്നാണ് ആശങ്ക. പ്രശ്നബാധിത പോളിങ് ബൂത്തുകൾ കണ്ടെത്താൻ പൊലീസിന്റെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സർവേയും ആരംഭിച്ചുകഴിഞ്ഞു. ഓരോ മേഖലയിലും നടത്തുന്ന രഹസ്യാന്വേഷണത്തിനു പുറമെ മുൻ തിരഞ്ഞെടുപ്പുകളിലെ സംഭവങ്ങളും വിലയിരുത്തിയാണ് പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തുക.ഇതാദ്യമായി പ്രശ്നബാധിത ബൂത്തുകളിൽ ശ്വാനസേനയെ ഇറക്കാനും പദ്ധതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us