എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മണ്ഡ്യയിൽ മത്സരിക്കാൻ സാധ്യത

ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ഇത്തവണയും മണ്ഡ്യയിൽ മത്സരിച്ചേക്കുമെന്ന് സൂചന.

വെള്ളിയാഴ്ച കുമാരസ്വാമി മാണ്ഡ്യയിൽ പാർട്ടിനേതാക്കളുമായി ചർച്ചനടത്തി.

നിഖിലിനോട് മണ്ഡ്യയിൽ മത്സരിക്കാൻ നിർദേശിക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനം 25-ന് ഉണ്ടായേക്കുമെന്നും യോഗത്തിനുശേഷം കുമാരസ്വാമി പറഞ്ഞു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ഇത്തവണ ബി.ജെ.പി.യുമായി സഖ്യത്തിലാണ് ജെ.ഡി.എസ്. മത്സരിക്കുന്നത്.

ഹാസൻ, കോലാർ, മാണ്ഡ്യ സീറ്റുകളിലാണ് ജെ.ഡി.എസ്. മത്സരിക്കാൻ ആഗ്രഹിക്കുന്നത്.

മണ്ഡ്യയിൽ സ്റ്റാർ ചന്ദ്രുവാണ് കോൺഗ്രസ് സ്ഥാനാർഥി. 2019-ൽ ബി.ജെ.പി.യുടെ പിന്തുണയോടെ മാണ്ഡ്യയിൽ മത്സരിച്ച നടി സുമലത ജെ.ഡി.എസ്. സ്ഥാനാർഥിയായിരുന്ന നിഖിൽ കുമാരസ്വാമിയെയായിരുന്നു പരാജയപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts