ചരിത്ര നിമിഷം; ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം ഇന്ന്

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ-എക്സ്പ്ലാനോട് സെക്ഷനാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

ഇതോടെ, ചരിത്ര നിമിഷത്തിനാണ് കൊൽക്കത്ത ഇന്ന് സാക്ഷ്യം വഹിക്കുക. ഹൂഗ്ലി നദിയിലാണ് 16.6 കിലോമീറ്റർ ദൂരം വരുന്ന മെട്രോ ടണൽ നിർമ്മിച്ചിട്ടുള്ളത്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

അണ്ടർ ഗ്രൗണ്ടിൽ ഉള്ള മൂന്നെണ്ണം അടക്കം 6 സ്റ്റേഷനുകളാണ് പാതയിൽ ഉണ്ടാവുക. 10.8 കിലോമീറ്റർ ദൂരവും വെള്ളത്തിനടിയിലാണ്.

ഹൗറാ മൈതാന്‍, ഹൗറ സ്റ്റേഷൻ, ബിബിഡി ബാഗ് എന്നിവയാണ് ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്ന് സ്റ്റേഷനുകൾ.

കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് അണ്ടർ വാട്ടർ മെട്രോ നിർമ്മിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts