ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക തീവണ്ടികളുടെ സർവീസ് അനുവദിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് തിരുവന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

ബെംഗളൂരു എസ്.എം.വി.ടി. യിൽനിന്നും കൊച്ചുവേളിക്ക് ഫെബ്രുവരി 22, 24 തീയതികളിൽ ഓരോ സർവീസുകളാണ് പ്രഖ്യാപിച്ചത്.

ഒരു എ.സി. ടു ടയർ, 13 എ.സി. ത്രീ ടയർ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സീറ്റിങ് കം ലഗേജ് റാക്ക് എന്നിങ്ങനെ 18 കോച്ചുകൾ തീവണ്ടിക്കുണ്ടാകും.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

23-നും 25-നും ഇവയുടെ മടക്കയാത്രയുമുണ്ടാകും. എസ്.എം.വി.ടി.-കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ (06501) രാത്രി 11.55-ന് പുറപ്പെടും.

രാത്രി 07.10-ന് കൊച്ചുവേളിയിലെത്തും. തിരിച്ച് കൊച്ചുവേളിയിൽനിന്ന് രാത്രി 10-ന് പുറപ്പെടുന്ന കൊച്ചുവേളി-എസ്.എം.വി.ബി. എക്സ്പ്രസ് സ്‌പെഷ്യൽ (06502) പിറ്റേന്ന് വൈകീട്ട് 04.30-ന് ബെംഗളൂരുവിലെത്തും.

വൈറ്റ് ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, ജോളാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts