ഡ്രൈവറുടെ ജന്മദിനം ഇനി യാത്രക്കാർക്ക് മെസ്സേജായി എത്തും; സംവിധാനവുമായി നമ്മ യാത്രി

ബെംഗളൂരു : ഡ്രൈവറുടെ പിറന്നാൾ യാത്രക്കാരെ അറിയിക്കുന്ന സംവിധാനവുമായി ടാക്സി, ഓട്ടോ ബുക്കിങ് ആപ്പായ നമ്മ യാത്രി.

കഴിഞ്ഞ ദിവസം നേഹൽ മിശ്രയെന്ന യുവതിക്ക് ആപ്പിൽ നിന്ന് സന്ദേശം ലഭിക്കുകയും അവർ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തതോടെ സംവിധാനം വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു.

ഡ്രൈവറുടെ പിറന്നാൾ ദിനത്തിൽ ആ വാഹനത്തിൽ കയറുന്ന മുഴുവൻ ആളുകൾക്കും സന്ദേശം ലഭിക്കുന്നതാണ് സംവിധാനം.

  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം

വളരെ മികച്ച ഒരു ആശയമാണിതെന്നാണ് സാമൂഹികമാധ്യമങ്ങളിലുയരുന്ന കമന്റുകൾ.

മറ്റ് ടാക്സി ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവർമാരുടെ സംഘടനയായ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.

കമ്മിഷൻ ഈടാക്കാതെ യാത്രക്കാർ നൽകുന്ന തുക പൂർണമായും ഡ്രൈവർമാർക്ക് ലഭിക്കുന്നതാണ് ആപ്പിന്റെ പ്രത്യേകത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പന്നി മാംസം കഴിക്കില്ല, പീഡനക്കേസോ?'; കിതാബ് അനുസരിച്ചാണോ പീഡനം?'; ഷിയാസ് കരീമിനെതിരെ കടുത്ത പരിഹാസവുമായി ലക്ഷ്മി പ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ
[masterslider id="10"]

Related posts