വാരാന്ത്യങ്ങളിൽ നാട്ടിലേക്കുള്ള ബസ് ടിക്കറ്റിന് പൊന്നുംവില; കഴുത്തറപ്പൻ നയവുമായി കേരള ആർടിസിയും

ബെംഗളൂരു∙ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കുള്ള ബസുകളിൽ വാരാന്ത്യങ്ങളിലെ ടിക്കറ്റ് നിരക്ക് 40– 50 ശതമാനം വരെ വർധിപ്പിച്ചു കേരള ആർടിസി.

നേരത്തെ ഫ്ലെക്സി അടിസ്ഥാനത്തിൽ 15– 30 ശതമാനം വരെ ഉയർത്തിയിരുന്ന നിരക്കാണു പിന്നെയും കൂട്ടിയത്.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണു കേരള ആർടിസി, സ്വിഫ്റ്റ് ബസുകളിൽ അധിക നിരക്ക് നൽകേണ്ടത്.

പുതിയ ടിക്കറ്റ് നിരക്ക് ഓൺലൈനിൽ കഴിഞ്ഞ ദിവസം നിലവിൽ വന്നു.

ഒരു വശത്തേക്കു ബസുകൾ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണു നിരക്ക് ഉയർത്തിയതെന്നാണു കേരള ആർടിസി വിശദീകരണം.

കഴിഞ്ഞ ഓണം, പൂജാ, ദീപാവലി ക്രിസ്മസ് സീസണുകളിൽ സ്പെഷൽ ബസുകളിൽ 40 ശതമാനം അധിക നിരക്കിന് പുറമേ എൻഡ് ടു എൻഡ് ടിക്കറ്റും ഏർപ്പെടുത്തിയിരുന്നു.

പരീക്ഷാ സീസണായതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രവൃത്തിദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവാണ്.

വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും സ്വകാര്യ ബസുകൾ കൊള്ള നിരക്ക് ഈടാക്കുമ്പോൾ സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന കേരള ആർടിസി ബസുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം

ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വെള്ളിയാഴ്ചകളിലെ ഫ്ലെക്സി നിരക്ക്, സാധാരണ നിരക്ക് ബ്രാക്കറ്റിൽ

തിരുവനന്തപുരം
ഗജരാജ സ്ലീപ്പർ ( നാഗർകോവിൽ വഴി)–2460 രൂപ(1600 രൂപ)
ഗജരാജ സ്ലീപ്പർ (സേലം, ആലപ്പുഴ വഴി) –2791 രൂപ (1700രൂപ)
സീറ്റർ കം സ്ലീപ്പർ നോൺ എസി (മൈസൂരു, കോട്ടയം വഴി)–1851 രൂപ (1321).
സീറ്റർ കം സ്ലീപ്പർ എസി (സേലം, കോട്ടയം വഴി)–2451രൂപ (1491)
എസി മൾട്ടി ആക്സിൽ (മൈസൂരു, കോട്ടയം വഴി)– 2471(1500 രൂപ)
എസി മൾട്ടി ആക്സിൽ (മൈസൂരു, ആലപ്പുഴ വഴി) –2511 രൂപ (1531 രൂപ)
എസി മൾട്ടി ആക്സിൽ (സേലം, കോട്ടയം വഴി)–2391 രൂപ (1460).

എറണാകുളം
ഗജരാജ സ്ലീപ്പർ (സേലം വഴി)–2020 രൂപ (1231)
എസി സീറ്റർ (സേലം വഴി)–1511രൂപ (920)
ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)–1211 രൂപ (864)

തൃശൂർ
എസി സീറ്റർ (സേലം വഴി)– 1340 രൂപ ( 820)
എസി സീറ്റർ (മൈസൂരു, കോഴിക്കോട് വഴി)– 1251 (760)
ഡീലക്സ് (സേലം വഴി)–981 രൂപ ( 701).

  ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ

കോഴിക്കോട്
എസി സീറ്റർ (ബത്തേരി വഴി)–980 രൂപ ( 600 )
ഡീലക്സ്: (മാനന്തവാടി വഴി)–861 രൂപ (614)
എക്സ്പ്രസ്: (ബത്തേരി വഴി)–626 രൂപ(447)
സൂപ്പർഫാസ്റ്റ് (ബത്തേരി വഴി)–451 രൂപ (451)

പത്തനംതിട്ട എസി സീറ്റർ (സേലം, കോട്ടയം വഴി)–1751 രൂപ (1071)
കൊട്ടാരക്കര ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)–1491 രൂപ (1064)
തിരുവല്ല ഡീലക്സ് (സേലം, ആലപ്പുഴ വഴി)– 1281 രൂപ (914 രൂപ).
കോട്ടയം എസി സീറ്റർ (മൈസൂരു, നിലമ്പൂർ വഴി)– 1371 രൂപ ( 840 രൂപ)
പാലാ ഡീലക്സ് (മൈസൂരു, നിലമ്പൂർ വഴി) –1121 രൂപ (798)
പാലക്കാട് ഡീലക്സ് (സേലം വഴി) –851 രൂപ (604)
നിലമ്പൂർ ഡീലക്സ് (ഗൂഡല്ലൂർ വഴി)–701 രൂപ (498)
ഗുരുവായൂർ ഡീലക്സ് (നിലമ്പൂർ വഴി)–961 രൂപ (688)
ഇരിങ്ങാലക്കുട ഡീലക്സ് (നിലമ്പൂർ വഴി)–931 രൂപ (668)
കണ്ണൂർ ഡീലക്സ് (തലശേരി വഴി)– 781 രൂപ (554)
പയ്യന്നൂർ ഡീലക്സ് (കണ്ണൂർ വഴി)–831 രൂപ (594)
കാഞ്ഞങ്ങാട് ഡീലക്സ് (ചെറുപുഴ വഴി)–871 രൂപ (624)
കാസർകോട് എക്സ്പ്രസ് (സുള്ള്യ വഴി)–641 രൂപ (460)

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us