ഇനി അമിത കൂലി വാങ്ങിയാൽ ഓട്ടോക്കാർ കുടുങ്ങും; കർശന നടപടിയുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: അമിതകൂലി ഈടാക്കുന്നതും യാത്രക്കാർ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്നതും ഉൾപ്പെടെ നിയമലംഘനങ്ങളിൽ ഓട്ടോ ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ട്രാഫിക് പൊലീസ്.

നഗര വ്യാപകമായി നടന്ന പരിശോധനയിൽ 271 പേർക്കെതിരെ കേസെടുത്തു. 1.35 ലക്ഷം രൂപ പിഴയായി ഈടാക്കി. സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ ഈടാക്കിയതിനു 138 ഡ്രൈവർമാർക്കെതിരെയാണു നടപടി സ്വീകരിച്ചത്.

  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ

യാത്രക്കാർ ആവശ്യപ്പെട്ട ഇടത്തേക്കു സർവീസ് നടത്താൻ വിസമ്മതിച്ചതിനു 133 പേർക്കെതിരെയും കേസെടുത്തു. ജയനഗർ, കെഎസ് ലേഔട്ട്, ബനശങ്കരി, ഹുളിമാവു, കെആർ പുരം എന്നിവിടങ്ങളിലാണ് കൂടുതൽ നിയമ ലംഘകരുള്ളത്.

അതിനിടെ അമിതകൂലി ഒഴിവാക്കാൻ ഓൺലൈൻ ടാക്സി നിരക്ക് ഏകീകരിച്ചതുപോലെ ഓട്ടോ നിരക്കും നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.

മിനിമം നിരക്കായ 2 കിലോമീറ്ററിനു 30 രൂപയും അധിക കിലോമീറ്ററുകൾക്കു 15 രൂപയും എന്നതു വെബ് ടാക്സി ആപ്പുകളിലെ ഓട്ടോ സർവീസിനും നിർബന്ധമാക്കണമെന്നാണ് ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
[masterslider id="10"]

Related posts

Click Here to Follow Us