ഇനി ‘വോട്ടുവണ്ടികൾ’ ജനങ്ങളുടെ ഇടയിലേക്ക്!

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുപ്പിക്കാൻ രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ. പിക്കപ്പും എസ്‌യുവികളുമാണ് രൂപം മാറ്റം വരുത്തി മിനി സ്റ്റേജ് അടക്കമുള്ള സംവിധാനങ്ങളോടെ എത്തിക്കുന്നത്. കാവി നിറം പൂശിയ പിക്കപ്പിൽ കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ കാണിക്കുന്ന വിഡിയോ വോൾ ആണു ബിജെപി ഒരുക്കിയിരിക്കുന്നത്. സ്ഥാനാർഥികൾക്കു പ്രസംഗിക്കാനുള്ള സ്റ്റേജും ഉണ്ട്. സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം നരേന്ദ്ര മോദി, അമിത് ഷാ, യെഡിയൂരപ്പ എന്നിവരുടെ ചിത്രങ്ങളും പാർട്ടിപതാകകളും വാഹനത്തെ അലങ്കരിക്കും.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

35 വാഹനങ്ങളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഗ്രാഫിക്സ് ചിത്രങ്ങൾ പതിച്ച വാഹനങ്ങളാണു കോൺഗ്രസിന്റേത്. സ്റ്റേജ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 15 വാഹനങ്ങളുണ്ട്. പാർട്ടി പതാകയുടെ നിറമായ വെള്ളയും പച്ചയും ആലേഖനം ചെയ്ത അഞ്ച് വാഹനങ്ങളാണു ജെഡിഎസ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts