കുടിവെള്ളം ഉറപ്പാക്കാൻ 90 കോടി ചെലവഴിക്കാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു: 2007-ൽ സിവിൽ ബോഡിക്ക് കീഴിലായ ഏഴ് സിറ്റി മുനിസിപ്പൽ കൗൺസിലുകളിലും (സിഎംസി) ഒരു ടൗൺ മുനിസിപ്പൽ കൗൺസിലിലും (ടിഎംസി) വരുന്ന 110 ഗ്രാമങ്ങളിലും പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാൻ ഈ വർഷം 90 കോടി രൂപ ചെലവഴിക്കാൻ തീരുമാനിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) . ഈ പ്രദേശങ്ങളിൽ ഭൂഗർഭജലനിരപ്പ് കുത്തനെ ഇടിഞ്ഞതോടെയാണ് പുതിയ നീക്കം.

പൈപ്പ് ജലവിതരണം ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയും വാട്ടർ ടാങ്കറുകളെയും ആണ്.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ഈ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള കുഴൽക്കിണറുകളും മറ്റെല്ലാ സൗകര്യങ്ങളും കഴിഞ്ഞ വർഷം ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന് ബിബിഎംപി കൈമാറിയതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, 110 ഗ്രാമങ്ങളിൽ ബിബിഎംപി ഇപ്പോഴും ജലവിതരണം നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി കുടിവെള്ള വിതരണത്തിന് 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. BWSSB-ക്ക് 8 കോടി രൂപ നൽകി. ശേഷിക്കുന്ന തുക 110 വില്ലേജുകളിൽ കുടിവെള്ളമെത്തിക്കാൻ വിനിയോഗിക്കും. കൂടാതെ, ജലനിരപ്പ് താഴുന്നതിനനുസരിച്ച് നിലവിലുള്ള കുഴൽക്കിണറുകൾ കുഴിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി 50 കോടി രൂപ നീക്കിവെപ്പുമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ, ഈ 110 ഗ്രാമങ്ങളിൽ വെള്ളം എത്തിക്കാൻ ഏകദേശം 90 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts