മംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് വിമാന സർവീസ്; വിശദാംശങ്ങൾ അറിയാം…

ബെംഗളൂരു: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിമാന സർവീസ് ആരംഭിക്കുന്നു.

ഏപ്രില്‍ മുതലാണ് നേരിട്ട് വിമാന സർവിസ് ആരംഭിക്കുക.

ബുധനാഴ്ചകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാര വിമാനം IX499 സർവിസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു.

ഏപ്രില്‍ മൂന്ന് ഉച്ചക്ക് 2.50ന് മംഗളൂരു വിടുന്ന വിമാനം പ്രാദേശിക സമയം വൈകീട്ട് 6.25ന് ജിദ്ദയില്‍ എത്തിച്ചേരും.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

IX498 മടക്ക വിമാനം പ്രാദേശിക സമയം വൈകീട്ട് 7.25ന് പുറപ്പെട്ട് പുലർച്ച 3.40ന് മംഗളൂരുവില്‍ വന്നു ചേരും.

നിലവില്‍ മംഗളൂരുവില്‍ നിന്ന് അബൂദബി, ദുബൈ, ബഹ്റൈൻ, സൗദി അറേബ്യയിലെ ദമ്മാം, ദോഹ ഖത്തർ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലേക്ക് വിമാന സർവിസുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
[masterslider id="10"]

Related posts