ഒറ്റരാത്രികൊണ്ട് 900 തേങ്ങ മോഷണം പോയി; വഴിയാധാരമായി വയോധിക

ബെംഗളൂരു: സർജാപൂർ റോഡിൽ തേങ്ങ വിറ്റ് ഉപജീവനം നടത്തുന്ന പി ലക്ഷ്മമ്മയുടെ( 58 ) 900 ഓളം തേങ്ങകൾ അക്രമികൾ മോഷ്ടിച്ചു. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ് പി ലക്ഷ്മമ്മ.

ഇതിൽ വിഷമം തോന്നിയ സമീപത്തെ കടകളിൽ നിന്നും വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ലക്ഷ്മമ്മയുടെ അഭ്യുദയകാംക്ഷികൾ അവർക്ക് സഹായഹസ്തം നൽകുകയും 8,400 രൂപ അവർക്കായി സ്വരൂപിക്കുകയും ചെയ്തു.

  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ

ആ പണം ഉപയോഗിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു ലോഡ് തേങ്ങ ലക്ഷ്മമ്മ വാങ്ങിയത്. സർജാപൂർ റോഡിൽ തേങ്ങ വിറ്റ് ഉപജീവനം നടത്തി വരികയായിരുന്നു ലക്ഷ്മമ്മ .

സംഭവസ്ഥലത്തിന് സമീപം സിസിടിവികൾ ഇല്ല. അതുകൊണ്ടുതന്നെ , അക്രമികളിലേക്ക് എത്താൻ മറ്റ് മാർഗങ്ങൾ തയ്യാറാക്കുകയാണ് പോലീസ് . ബെല്ലന്തൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
[masterslider id="10"]

Related posts