ഭാര്യ വീട്ടിൽ താമസിക്കാൻ നിർബന്ധിച്ചു; യുവാവ് ഭാര്യാപിതാവിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ തൗക്കിലെ രാമനഹള്ളി വില്ലേജിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ 45കാരൻ അറസ്റ്റിൽ.

രണ്ട് പതിറ്റാണ്ട് മുമ്പ് ഇരയുടെ മകളെ വിവാഹം കഴിച്ച ജഗദീഷാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജഗദീഷ് തൻ്റെ 64 കാരനായ ഭാര്യാപിതാവ് തമ്മയ്യയുമായി വഴക്കിടുകയും വ്യാഴാഴ്ച വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

തമ്മയ്യയ്ക്ക് ആൺമക്കളില്ലെന്നും ജഗദീഷിനെ വിവാഹം കഴിച്ച മകൾ വിവാഹശേഷം പിതാവിൻ്റെ വീട്ടിലാണ് താമസിച്ചതെന്നും വിവാഹം കഴിഞ്ഞിട്ടും ഭാര്യ പിതാവിൻ്റെ വീട്ടിൽ താമസിക്കുന്നതിനെച്ചൊല്ലി ജഗദീഷ് ഭാര്യാപിതാവിനോട് വഴക്കിട്ടിരുന്നു.

വ്യാഴാഴ്ച മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ വീട്ടിലെത്തി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ജഗദീഷ് തമ്മയ്യയെ ആക്രമിക്കുകയായിരുന്നു.

തമ്മയ്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. തമ്മയ്യയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേളൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts