നഗരസഭയുടെ ലോറി ബൈക്കിലിടിച്ച് പാലക്കാട് സ്വദേശിയായ മലയാളി മരിച്ചു

ബെംഗളൂരു : നഗരസഭയുടെ ലോറി ബൈക്കിലിടിച്ച് പാലക്കാട് സ്വദേശി ബെംഗളൂരുവിൽ മരിച്ചു.

വിവേക്‌നഗർ വണ്ണാർപേട്ട് നഞ്ചപ്പഗാർഡിലെ പാലക്കാട് അതിരമ്പുഴ വീട്ടിൽ എ.പി. ജോർജ് (63) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. വണ്ണാർപേട്ടിൽനിന്ന് രായസാന്ദ്രയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എച്ച്.എസ്.ആർ. ലേഔട്ടിലായിരുന്നു അപകടം.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

മറ്റൊരു വാഹനത്തിന് സൈഡുനൽകുന്നതിനിടെ എതിരേ വന്ന ലോറിയിടിച്ച് ബൈക്കിൽനിന്ന് ജോർജ് റോഡിലേക്ക് വീഴുകയായിരുന്നു.

ലോറിയുടെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: ലിസി. മക്കൾ: ജെസ്‌ലി, ടിന്റോ , ജിൻസി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us