നമ്മ മെട്രോ പ്രതിമാസ യാത്രക്കാരുടെ എണ്ണം രണ്ടുകോടി കവിഞ്ഞു

metro

ബെംഗളൂരു : യാത്രയ്ക്ക് മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം.

കഴിഞ്ഞമാസം ചരിത്രത്തിലാദ്യമായി പ്രതിമാസ യാത്രക്കാരുടെ എണ്ണം രണ്ടുകോടി കവിയുകയുംചെയ്തു.

ബി.എം.ആർ.സി.എൽ. പുറത്തുവിട്ട കണക്കനുസരിച്ച് ഡിസംബറിൽ 2.13 കോടിയാളുകളാണ് മെട്രോയിൽ യാത്രചെയ്തത്.

നിലവിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 6.88 ലക്ഷമാണ്.

റോഡിലെ ഗതാഗതക്കുരുക്ക് കൂടുകയും മെട്രോപാതകൾ കൂടുതൽ പ്രദേശങ്ങളിലേക്കെത്തുകയും ചെയ്തതാണ് യാത്രക്കാരുടെ മാറ്റത്തിനുപിന്നിൽ.

ഈ മാസം മെട്രോയാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

കഴിഞ്ഞ ഒരാഴ്ചയായി മെട്രോ സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ബുധനാഴ്ച രാവിലെ കെ.ആർ. പുരം സ്റ്റേഷനിൽ യാത്രക്കാരുടെ നിര മീറ്ററുകളോളം നീണ്ടു.

എസ്കലേറ്ററുകളിൽനിന്ന് സ്റ്റേഷനിലേക്ക് കയറിനിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ എസ്കലേറ്ററുകൾ ഓഫ് ചെയ്താണ് അധികൃതർ അപകടസാധ്യത ഒഴിവാക്കിയത്.

കഴിഞ്ഞ ഒക്ടോബറിൽ പൾപ്പിൾ പാതയിൽ ഉൾപ്പെടുന്ന കെങ്കേരി-ചല്ലഘട്ട, ബൈയ്യപ്പനഹള്ളി- കെ.ആർ.പുര പാതകൾ തുറന്നതോടെയാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിത്തുടങ്ങിയത്.

ചല്ലഘട്ടമുതൽ വൈറ്റ് ഫീൽഡ് വരെയാണ് പർപ്പിൾ ലൈനിന്റെ നിലവിലുള്ള നീളം. ഒട്ടേറെ ഐ.ടി.കമ്പനികളുള്ള വൈറ്റ് ഫീൽഡിലേക്ക് മെട്രോയിൽ സഞ്ചരിക്കാൻ കഴിയുമെന്ന സാഹചര്യമുണ്ടായതോടെ ഈ മേഖലയിൽ ജോലിചെയ്യുന്ന നൂറുകണക്കിനാളുകളാണ് ഓഫീസിലേക്ക് പോകാനും തിരിച്ചെത്താനും മെട്രോയുപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts