അരും കൊല; ഓയോ റൂമില്‍ യുവതിയ്ക്ക് ദാരുണ അന്ത്യം

കൊച്ചിയില്‍ ഓയോ റൂമില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. എളമക്കരയിലാണ് സംഭവം.

കേസില്‍ പ്രതി നൗഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തായ ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് മരണപ്പെട്ടത്. കോഴിക്കോട് സ്വദേശിയാണ് നൗഷിദ്.

ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തിലാണ് കുത്തേറ്റത്.

ലോഡ്ജിന്റെ കെയര്‍ ടേക്കറാണ് നൗഷിദ്‌. ഓയോ റൂമിൽ താമസിക്കാനെത്തിയ യുവതിയെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഇവരുടെ കരച്ചിൽ കേട്ട് സമീപ വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി കുത്തേറ്റ രേഷ്മയെ ആശുപതിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചത്.

നൗഷാദും രേഷ്മയും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts