വിഘ്നേഷ് ചിത്രത്തിൽ നിന്നും നയൻതാര ‘ഔട്ട്’

ചെന്നൈ: വിഘ്നേഷ് ശിവന്റെ അടുത്ത ചിത്രത്തിൽ നയൻതാരയ്ക്ക് അവസരം ഇല്ലെന്ന വാർത്തയാണ് ഇരുവരുടെയും ആരാധകരെ നിരാശയിൽ ആക്കിയിരിക്കുന്നത്.

അജിത്തിനെ നായകനാക്കിയുള്ള ചിത്രം മുടങ്ങിയതിന് പിന്നാലെ പുതിയ ചിത്രത്തെക്കുറിച്ച് ആലോചിക്കുകയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ.

എന്നാൽ, ചിത്രത്തിലെ നായിക നയൻതാരയല്ല എന്നത് പുറത്ത് വരുന്ന വാർത്തകൾ.

നയൻതാരയും വിഘ്നേശും തമ്മിൽ പ്രണയത്തിലായതിന് ശേഷം വിഘ്നേഷിന്റെ ചിത്രങ്ങളിലെല്ലാം നയൻതാരയായിരുന്നു നായിക.

നയൻതാരയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തിയ നാനും റൗഡി താൻ എന്ന ചിത്രമാണ് വിഘ്നേശന്റെ കരിയറിലെ ബ്രേക്ക് ത്രൂ.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

അതിന് ശേഷമാണ് വിഘ്നേശും നയൻസും തമ്മിൽ പ്രണയത്തിലുമായി. കാത്തുവാക്കുളെ രണ്ട് കാതൽ എന്ന വിഘ്നേഷ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രത്തിലും നയൻതാര തന്നെയായിരുന്നു നായിക.

ഒപ്പം വിജയ് സേതുപതിയും സാമന്തയും ഉണ്ടായിരുന്നു. എന്നാൽ, അജിത്ത് ചിത്രം നഷ്ടപ്പെട്ടതിന് പിന്നാലെ ലൗവ് ടുഡേ സംവിധായകൻ പ്രദീപ് രംഗനാഥനെ നായകനാക്കിയാണ് വിഘ്നേഷ് പുതിയ സിനിമ ഒരുക്കുന്നത്.

കമൽഹാസന്റെ രാജ്കമൽ ഫിലിംസ് സിനിമയുടെ നിർമ്മാണം ഏറ്റെടുത്തുവെന്ന് വിവരമുണ്ട്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

ഈ സിനിമയിലെ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് നയൻതാരയെയാണ്. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ജാൻവി കപൂർ ആയിരിക്കും ഈ സിനിമയിലെ നായിക. ഇതിനോട് നയൻതാരയോ വിഘ്നശോ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts