സംസ്ഥാനത്ത് അന്നഭാഗ്യയ്ക്ക് തുടക്കം ; പണം അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങി

ബെംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ ക്ഷേമപദ്ധതി വാഗ്ദാനമായ ‘അന്നഭാഗ്യ’ക്കും തുടക്കമായി.

കഴിഞ്ഞ ദിവസം വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം ചെയ്തു.

അ​ഞ്ചു​കി​ലോ അ​രി​യും ബാ​ക്കി പ​ണ​വും ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

കി​ലോ​ക്ക് 34 രൂ​പ നി​ര​ക്കി​ലാ​ണ് ഡ​യ​റ​ക്ട് ബെ​ന​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ (ഡി.​ബി.​ടി) വ​ഴി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക എത്തുക.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

15 ദി​വ​സ​ത്തി​ന​കം എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും അ​വ​ര​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം ല​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഇന്നലെ മു​ത​ൽ പ​ണം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു​തു​ട​ങ്ങി. അതേസമയം, ‘അ​ന്ന​ഭാ​ഗ്യ’ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 22 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്ല.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ടാ​ണ് തു​ക ന​ൽ​കു​ന്ന​ത് എ​ന്ന​തി​നാ​ൽ ഇ​നി​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ണം നി​ല​വി​ൽ ല​ഭി​ക്കി​ല്ല.

ഇ​വ​ർ പു​തു​താ​യി അ​ക്കൗ​ണ്ടു​ക​ൾ എ​ടു​ത്ത് അ​വ​യു​ടെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ലേ പ​ണം ല​ഭി​ക്കൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts