മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 26 പേർ വെന്തു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 26 പേർ വെന്തു മരിച്ചു.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചതെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

25 പേരുടെ മൃതദേഹങ്ങൾ ബസിൽ നിന്ന് പുറത്തെടുത്തു. 32 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്

എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുൽധാനയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുൽധാന ഡിവൈഎസ്പി. ബാബുരാവോ മഹാമുനി പറഞ്ഞു.

നാഗ്പുരിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.

പുലർച്ചെയോടെ ബസ് റോഡരികിലുള്ള തൂണിലിടിച്ച് ഡിവൈഡറിലേക്ക് ഇടിച്ച് കയറി കീഴ്മേൽ മറിയുകയായിരുന്നു.

ബസിലുണ്ടായിരുന്ന യാത്രക്കാരിൽ കൂടുതൽ പേരും നാഗ്പുർ, വർധ, യവത്മൽ എന്നിവിടങ്ങളിൽ നിന്നാണുള്ളവരെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
[masterslider id="10"]

Related posts

Click Here to Follow Us