എ.ഡി.ജി.പി ബി.ദയാനന്ദ ഇനി ബെംഗളൂരു സിറ്റി പോലീസ് കമീഷണർ 

ബെംഗളൂരു : ഇന്റലിജൻസ് എ.ഡി.ജി.പിയായ ബി. ദയാനന്ദയെ പുതിയ ബംഗളൂരു സിറ്റി പോലീസ് കമീഷണറായി നിയമിച്ചു. 1994 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദയാനന്ദ നേരത്തേ ബെംഗളൂരു സിറ്റി ക്രൈം ആൻഡ് ട്രാഫിക് ജോയന്റ് കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് നാല് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്

സിറ്റി ട്രാഫിക് സ്പെഷല്‍ കമീഷണറായ എം.എ. സലീമിന് സ്ഥാനക്കയറ്റം നല്‍കി ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് (സി.ഐ.ഡി), ബംഗളൂരു സ്പെഷല്‍ യൂനിറ്റ്-സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ബംഗളൂരു പോലീസ് കമീഷണര്‍ സി.എച്ച്‌. പ്രതാപ് റെഡ്ഡിയെ, ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പിയായി സ്ഥലംമാറ്റി. സി.ഐ.ഡി എ.ഡി.ജി.പിയായ കെ.വി. ശരത് ചന്ദ്രയെ ഇന്റലിജൻസ് എ.ഡി.ജി.പിയായും മാറ്റി നിയമിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us