നഗരത്തിലെ ഫുഡ് ഡെലിവറി ഏജന്റിനെ മൂവർസംഘം കുത്തി പരിക്കേൽപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിനെ മൂന്ന് പേർ ആക്രമിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അസം സ്വദേശിയും പ്രഗതിനഗറിൽ താമസിക്കുകയുമായിരുന്ന നൊയോൺ മിയ (29) ആണ് ആക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ മിയയെ മൂവർ സംഘം ആക്രമിക്കുകയായിരുന്നു. മൂന്ന് ബിരിയാണികളാണ് പ്രതികൾ ഓർഡർ ചെയ്തിരുന്നത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ഭക്ഷണത്തിനു ഓൺലൈൻ പേയ്മെന്റ് നൽകാതെ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ആയിരുന്നു പ്രതികൾ നൽകിയിരുന്നത്. ഭക്ഷണവുമായെത്തിയ മിയ പ്രതികളോട് പണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് പേരും പണം നൽകാൻ വിസമ്മതിച്ചു. ഇവർ മിയയുടെ പക്കൽ നിന്നും ഭക്ഷണം കൈക്കലാക്കിയ ശേഷം മിയയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മിയയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു. പ്രതികൾ ഓർഡർ ചെയ്ത ബിരിയാണിക്ക് 560 രൂപയായിരുന്നു പണമായി നൽകേണ്ടത്. നിലവിൽ പ്രതികൾ ഒളിവിലാണ്. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഭക്ഷണം ഓർഡർ ചെയ്ത കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts