നഗരത്തിലെ നീന്തല്‍ക്കുളത്തില്‍ മലയാളി ബാലൻ മരിച്ചനിലയില്‍

ബെംഗളൂരു: നഗരത്തിലെ നീന്തൽ കുളത്തിൽ മലയാളി ബാലനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നാഗസാന്ദ്രയിൽ ഇന്ന്ഉ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്.  മലപ്പുറം ചമ്രവട്ടം സ്വദേശി സി.കെ രഞ്ജിത്തിന്റെ മകന്‍ റിഷി രഞ്ജിത്ത് (12) ആണ് മരിച്ചത്.

നീന്തല്‍കേന്ദ്രത്തിലെ ജീവനക്കാരാണ് കുട്ടി കുളത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ ആയില്ല. മൃതദേഹം ജാലഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

നെലഗദരണഹള്ളി ഗൃഹലക്ഷ്മി ലേഔട്ടിലാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്നത്. മാതാവ്: ശ്രീജ. സഹോദരി: ഹിമ (വിദ്യാര്‍ഥിനി).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts