385 ക്രിമിനൽ കേസുകളും വിദ്വേഷ പ്രസംഗ കേസുകളും സർക്കാർ റദ്ദാക്കി

ബെംഗളൂരു: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം റദ്ദാക്കി ബിജെപി സര്‍ക്കാര്‍.

385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും.

അതേസമയം ആയിരത്തിലധികം ആളുകള്‍ക്ക് ഈ നീക്കം കൊണ്ട് ഗുണം ലഭിക്കും. വിവരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നതില്‍ നിര്‍ത്താന്‍ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

  ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു

ഇതില്‍ 182 കേസുകള്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ളതാണ്. ഈ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആയിരത്തിലധികം പേര്‍ക്കാണ് ഗുണം ചെയ്യുന്നത്. ഇവരെല്ലാം കേസില്‍ ആരോപണ വിധേയരായവരാണ്. സര്‍ക്കാരിന്റെ ആദ്യത്തെ നിര്‍ദേശം 2020 ഫെബ്രുവരി പതിനൊന്നാണ് വരുന്നത്. കര്‍ഷക സമരത്തിന്റെ ഭാഗമായവരുടെ പേരിലുള്ള കേസുകളാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

എന്നാല്‍ ബാക്കിയുള്ള ആറ് ഉത്തരവുകളില്‍ പകുതിയോളം പേര്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആരോപണവിധേയരായവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us