10 രൂപ നോട്ടിലെ കാമുകിയുടെ കുറിപ്പ് വൈറൽ, ഒടുവിൽ വിശാലിന്റെ മറുപടിയും എത്തി 

ഒരു പത്ത് രൂപാ നോട്ടിൽ എഴുതിയ കുറിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ നോട്ടിൽ ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിരുന്നത്. കാമുകി വിവാഹത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനെഴുതിയ അപേക്ഷയാണ് ഇതിലുളളത്.

വൈറലായ 10 രൂപ നോട്ടിൽ ഒഴിഞ്ഞ സ്ഥലത്തെ സന്ദേശം ഇങ്ങനെ, ‘വിശാലേ, എന്റെ വിവാഹം ഏപ്രിൽ 26-നാണ്. ദയവായി എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ കുസുമം,” വിപുൽ277 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ നോട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ട്വിറ്റർ നിങ്ങളുടെ ശക്തി കാണിക്കൂ… കുസുമത്തിന്റെ സന്ദേശം ഏപ്രിൽ 26 ന് മുമ്പ് വിശാലിലെത്തണം. ദോ പ്യാർ കർനേ വാലേ കോ മിലൻ ഹേ.. നിങ്ങൾക്ക് അറിയാവുന്ന എല്ലാ വിശാലുമാർക്കും ടാഗ് ചെയ്യുക. എന്നാണ് വിപുൽ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഷെയർ ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ കുറിപ്പ് വൈറലായി.

  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല

ചിത്രം ഏപ്രിൽ 18 നാണ് ട്വീറ്റ് ചെയ്തത്. എന്നാൽ മറ്റൊരു 10 രൂപ നോട്ടിൽ കുസുമത്തിന് മറുപടിയെന്നോണം ഒരു സന്ദേശവും ലഭിച്ചു. ”കുസുമമേ, എനിക്ക് നിങ്ങളുടെ സന്ദേശം ലഭിച്ചു. നിന്നെ കൂട്ടിക്കൊണ്ടുപോകാൻ ഞാൻ വരും. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ വിശാൽ,’ എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us