ആടുജീവിതം ട്രെയിലർ പുറത്ത് 

പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ട്രെയിലർ പുറത്ത്. ട്രെയിലർ ചോർന്നതിനു പിന്നാലെയാണ് ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടത്. ചിത്രം പൂർത്തിയായിട്ടില്ലെന്നും ജോലികൾ പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അതിനിടെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഈ വർഷം ഒക്ടോബർ 20ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ട്രെയിലറിൽ നജീബായി നിറഞ്ഞാടുകയാണ് പൃഥ്വിരാജ്. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അതെ, അത് മനപൂർവമല്ലായിരുന്നു. ഓൺലൈനിൽ “ലീക്ക്” ചെയ്യാൻ ഉദ്ദേശിച്ച് ഇറക്കിയതല്ല. ചലച്ചിത്ര മേളകൾക്ക് മാത്രമായി മുറിച്ച ആടുജീവിതം ട്രെയിലർ എത്തിയിരിക്കുകയാണ്. അതുകൊണ്ട് ഇതാ,ആടുജീവിതം, ദ ഗോട്ട് ലൈഫ് ട്രെയിലർ. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകൾക്ക് മാത്രമായുള്ളതാണ് ഈ ട്രെയിലർ. നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പൃഥ്വിരാജ് കുറിച്ചു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ആടുജീവിതം മലയാളത്തിലേക്ക് ഓസ്കർ കൊണ്ടുവരും എന്നാണ് കമന്റുകൾ. മാസ്റ്റർപീസാണെന്നും പറയുന്നവരുണ്ട്. ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത്, സൗബിൻ, ബേസിൽ ജോസഫ്, ഐശ്വര്യ ലക്ഷ്മി, ആന്റണി വർഗീസ് തുടങ്ങിയ നിരവധി വൻ താരനിരകൾ തന്നെയാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts