നായയെ ചാക്കിലാക്കി ക്രൂരമായി തല്ലിക്കൊന്നു, ഹോസ്റ്റൽ വാർഡൻമാർക്കെതിരെ പ്രതിഷേധം

ബെംഗളൂരു : കര്‍ണാടക ഉഡുപ്പിയില്‍ നായക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.

കടപ്പാടി ശിര്‍വ ബണ്ടക്കലിലെ മാധവ വാദിരാജ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്‍റ് കോളജിന്‍റെ ഹോസ്‌റ്റല്‍ പരിസരത്താണ് ഈ ക്രൂരത അരങ്ങേറിയത്. കോളജിലെ ഹോസ്‌റ്റല്‍ വാര്‍ഡന്‍മാരായ രാജേഷും നാഗരാജുമാണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അക്രമികള്‍ക്ക് നേരെ ഉയരുന്നത്. നായയെ ഒരു ചാക്കിലാക്കിയ ശേഷം വടികൊണ്ട് നാഗരാജും രാജേഷും ചേര്‍ന്ന് അടിച്ചാണ് അതിനെ കൊലപ്പെടുത്തുന്നത്.

  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?

ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts