ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ എൻഐഎ പരിശോധന

ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ ഇന്നലെ പരിശോധന നടത്തി.

തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലെ 9 തടവുപുള്ളികളെ അന്വേഷണസംഘം ചോദ്യംചെയ്തു. തമിഴ്നാട്ടിലെ തന്നെ സേലം ജയിൽ, ബെംഗളൂരു പരപ്പന ജയിലും എൻഐഎ സംഘം എത്തിയിരുന്നു. മംഗളൂരു സ്‌ഫോടന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാനുണ്ടായിരുന്നു.
മംഗളൂരു സ്ഫോടനക്കേസിൽ എൻഐഎയുടെ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിഖിന്റെ മൊഴികൾ എൻഐഎ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഷാരിഖ് തങ്ങിയ ബോട്ടുകൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. അന്വേഷണ സംഘം 4 പേരുടെ മൊഴിയെടുത്തു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

എൻഐഎ കൊച്ചി യൂണിറ്റ്, കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, കർണാടക പോലീസ്, തമിഴ്നാട് ക്യൂ ബ്രാഞ്ച് സേന എന്നിവരും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. തൃശൂർ വിയ്യൂർ അതിസുരക്ഷ ജയിലിൽ കഴിയുന്ന ചില തടവുപുള്ളികളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts