ടൊയോട്ട കിർലോസ്‌കർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ വ്യവസായിയും ടൊയോട്ട കിർലോസ്‌കർ വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്കർ ബെംഗളൂരുവിൽ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൊയോട്ട ഇന്ത്യ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്.വിക്രം കിർലോസ്കറാണ് പ്രമുഖ വാഹനനിർമാതാക്കളായ ടൊയോട്ട ഗ്രൂപ്പിന്, ബിസിനസ് പങ്കാളിത്തത്തോടെ ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

വൈസ് ചെയർമാൻ വിക്രം കിർലോസ്കറുടെ അകാല വിയോഗത്തിന്റെ വിഷമത്തിലാണ് ഞങ്ങൾ. ഈ വിഷമകരമായ ഘട്ടത്തിൽ എല്ലാവരോടുംഅദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു’- എന്നാണ് ടൊയോട്ട ട്വീറ്റ് ചെയ്തത്. ടൊയോട്ട ഇന്ത്യയിലെ മുൻനിര വാഹനനിർമാണ കമ്പനികളിലൊന്നായി മാറുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. കിർലോസ്കർ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ് വിക്രം കിർലോസ്കർ.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

ഗീതാഞ്ജലി കിർലോസ്കറാണ് ഭാര്യ. മകൾ മാനസി കിർലോസ്കർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts