മലയാളം മിഷൻ പഠനോത്സവം 2022

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ഈ വർഷത്തെ പഠനോത്സവം, നവംബർ 27 ഞായറാഴ്ച , രാവിലെ ഒൻപതു മണിക്ക് ബെംഗളൂരു ഇന്ദിരാ നഗർ കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിലും, മൈസൂരു ഡി.പോൾ സ്കൂളിലും വെച്ച്‌ നടക്കുന്നു.

കണിക്കൊന്ന , സൂര്യകാന്തി , ആമ്പൽ ടെക്സ്റ്റ് ബുക്ക് കരിക്കുലത്തിലൂടെ പഠനം നടത്തിയ 400 കുട്ടികളുടെ പഠന മൂല്യ നിർണയമാണ് പഠനോത്സവത്തിലൂടെ നടത്തുന്നത് .

ബെംഗളൂരു കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിൽ വെച്ച് നടക്കുന്ന പഠനോത്സവത്തിൽ മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി മുഖ്യഅതിഥിയായിരിക്കും. നവംബർ 27 ഞായറാഴ്ച , രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ചെണ്ടമേളവും, പൂതങ്ങളുമായി കുട്ടികളെ വരവേൽക്കും .

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

പാട്ടും, കവിതയും, നൃത്തവും ഒക്കെയായി പഠിതാക്കളായ കുട്ടികൾ ആനന്ദത്തിലാറാടുന്ന ഉത്സവാന്തരീക്ഷത്തിന് ശേഷമാണ് പഠനോത്സവ പരീക്ഷ നടക്കുന്നത്.

മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളും , മേഖല കോഓർഡിനേറ്റർമാരും, അധ്യാപകരും പഠനോത്സവത്തിന് നേതൃത്വം നൽകും.

മൈസൂരു മേഖലയിലെ കുട്ടികൾക്കുവേണ്ടിയുള്ള പഠനോത്സവം ഡി.പോൾ പബ്ലിക് സ്കൂളിൽ നവംബർ 27 ഞായറാഴ്ച , രാവിലെ ഒൻപതു മണിക്ക് സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജ്യോമിഷ് ഉദ്ഘാടനം ചെയ്യും . കുട്ടികളുടെ കരകൗശല നിർമാണ പ്രദർശനം ,അക്ഷര കുടുക്ക , നാടൻ പാട്ടുകൾ എന്നിവ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts