ജീവനക്കാർക്ക് മേൽ രാജി സമ്മർദ്ദവുമായി ബൈജൂസ്

ബെംഗളൂരു: എജുക്കേഷൻ ടെക് ഭീമന്മാരായ ‘ബൈജൂസി’ന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് ജീവനക്കാർക്കുമേൽ രാജി സമ്മർദമെന്ന് കർണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂണിയൻ.

തിരുവനന്തപുരത്തെ ഓഫീസിലെ ജീവനക്കാരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാൻ കമ്പനി ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫീസിൽ രാജി സമ്മർദം. സ്വയം രാജിവെച്ചില്ലെങ്കിൽ കമ്പനിയിൽനിന്ന് പുറത്താക്കുമെന്ന് കമ്പനി അധികൃതരുടെ ഭീഷണിയെന്ന് കെ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക ചൂണ്ടിക്കാട്ടി. ജീവനക്കാരെ പുറത്താക്കുന്നതിലൂടെ അവരുടെ ഭാവി നശിപ്പിക്കുമെന്നാണ് ഭീഷണി.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

മാനേജർമാരിൽനിന്നോ സുപ്പർവൈസർമാരിൽനിന്നോ ബോർഡ് അംഗങ്ങളിൽനിന്നോ ഉള്ള സമ്മർദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരൻ രാജിവെച്ചാൽ അത് നിർബന്ധിത രാജിയാണ് പരിഗണിക്കപ്പെടുക. ജീവനക്കാരെ രാജിവെപ്പിക്കാൻ വിവിധ തന്ത്രങ്ങളാണ് ബൈജൂസ് പയറ്റുന്നത്. ജീവനക്കാർ ഭാവിയിൽ മറ്റ് കമ്പനികളിൽ നിന്ന് പുറത്താക്കിയാൽ അത് ദോഷകരമായി ബാധിക്കുമെന്ന് ബൈജൂസിന്റെ എച്ച്.ആർ മാനേജർ ആവശ്യപ്പെടുന്നു. അംഗീകൃത രേഖകളൊന്നും ജീവനക്കാർക്ക് കമ്പനി നൽകിയിട്ടില്ലെന്നും വ്യക്തിപരമായി ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി
[masterslider id="10"]

Related posts

Click Here to Follow Us