റിമോട്ട് കൺട്രോൾ പരാമർശത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി 

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത് ആരായാലും തീരുമാനങ്ങള്‍ എടുക്കാനും സംഘടനയെ നയിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്‌സരിക്കുന്ന രണ്ടു പേരും അവരവരുടേതായ നിലയില്‍ സ്ഥാനങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ്. ആരെയെങ്കിലും ‘റിമോട്ട് കണ്‍ട്രോള്‍’ എന്ന് വിളിക്കുന്നത് രണ്ടു പേരെയും അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഞങ്ങളുടേത് ഫാസിസ്റ്റ് പാര്‍ട്ടിയല്ല. അഭിപ്രായ സ്വാതന്ത്ര്യവും വ്യത്യസ്ഥ കാഴ്ചപ്പാടുമുള്ളതാണ് ഈ പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദേഷ്വവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നൂം രാഹുല്‍ ഗാന്ധി പറഞ്ഞു.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

സംസ്ഥാനങ്ങളുടെ ഐക്യമാണ് നമ്മുടെ രാജ്യം. അവിടെ ഭാഷകള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമെല്ലാം തുല്യ പ്രാധാന്യമാണ്. അതാണ് ഈ നാടിന്റെ സ്വഭാവം. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. അത്തരക്കാര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും.

ബി.ജെ.പി രാജ്യത്തെ വിഭജിക്കുകയാണ്. അവര്‍ രാജ്യത്ത് വെറുപ്പ് പ്രചരിപ്പിക്കുന്നു. അവ ഒരിക്കലും രാജ്യത്തിന് സഹായകമാകില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഇത് തന്റെ മാത്രം യാത്രയല്ല, ലക്ഷക്കണക്കിന് ആളുകളാണ് യാത്രയില്‍ പങ്കുചേരുന്നത്.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ബിജെപി പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ ജനങ്ങള്‍ നിരാശരാണ്. അവര്‍ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും തീര്‍ത്തും നിരാശരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷന്‍ വന്നാലും അവരെ സോണിയ ഗാന്ധി റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്ന ബിജെപിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
[masterslider id="10"]

Related posts

Click Here to Follow Us