തിരുവോണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ കൂടുതൽ ബസ് സർവീസുകൾ

തിരുവോണം കണക്കിലെടുത്ത്, 05/09/2022 മുതൽ 18/09/2022 വരെ യാത്രക്കാർക്ക് ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ താഴെ പറഞ്ഞിരിക്കുന്ന അധിക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കൂടി വിപുലമായി ക്രമീകരിച്ചിട്ടുണ്ട്.

  • മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ബെംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ബസുകൾ കേരളത്തിലെ പ്രധാന സ്ഥലങ്ങളായ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാൽഘട്ട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമായി സർവീസ് നടത്തും.
  • പ്രത്യേക ബസ് സർവീസുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ ടിക്കറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
  • റിസർവ് ചെയ്ത യാത്രക്കാർ അവരുടെ റിസർവേഷൻ ടിക്കറ്റിൽ ബോർഡിംഗ് സ്ഥലം രേഖപ്പെടുത്തണം.
  • www.ksrtc.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം
  • കെഎസ്ആർടിസിയുടെ പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ ബസുകളുടെ മുൻകൂർ റിസർവേഷൻ ടിക്കറ്റുകൾ ബെംഗളൂരു സിറ്റിയിലെ കൗണ്ടറുകൾ വഴിയും കർണാടകയിലെ മറ്റ് സ്ഥലങ്ങളിലെ കൗണ്ടറുകൾ വഴിയും കേരളത്തിലെ കമ്പ്യൂട്ടർവത്കൃത റിസർവേഷൻ കൗണ്ടറുകൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കൗണ്ടറുകൾ വഴിയും ഓൺലൈനായി https://ksrtc.karnataka.gov.in/english വഴിയും ബുക്ക് ചെയ്യാം.
  • ഒറ്റ ടിക്കറ്റിൽ നാലോ അതിലധികമോ യാത്രക്കാരുടെ ടിക്കറ്റ് ബുക്ക് ചെയ്‌താൽ യാത്രാനിരക്കിൽ 5% കിഴിവും. ലക്ഷ്യത്തിലേക്കുള്ള യാത്രാ ടിക്കറ്റും മടക്കയാത്ര ടിക്കറ്റും ഒരേസമയം ബുക്ക് ചെയ്യുകയാണെങ്കിൽ, മടക്കയാത്രാ ടിക്കറ്റിന് 10% കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
  • യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ വിവരങ്ങൾക്കായി കംപ്യൂട്ടറൈസ്ഡ് അഡ്വാൻസ് റിസർവേഷൻ നെറ്റ്‌വർക്കിലും കെഎസ്ആർടിസി വെബ്‌സൈറ്റിലും പുറപ്പെടുന്ന സ്ഥലവും സമയവും പോലുള്ള പ്രത്യേക പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
  • യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ പ്രത്യേക ബസുകൾ ഉടൻ പ്രഖ്യാപിക്കും.
  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും
  മകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

പ്രശാന്ത്.ജി
ലെയ്സൺ ഓഫീസർ
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
കേരള സെക്ടർ.
ഫോൺ:-9539037179

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വളർത്തുനായയെ ചൊല്ലി തർക്കം: അപ്പാർട്ട്മെന്റിൽ യുവാവിന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us