എറണാകുളത്തേക്ക് 3500 കോഴിക്കോടേക്ക് 2100 യാത്രക്കാരെ മുതലെടുത്ത് സ്വകാര്യ ബസുകൾ 

ബെംഗളൂരു: ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ മുതലെടുത്ത് സ്വകാര്യബസുകൾ. വിമാന ടിക്കറ്റിനേക്കാൾ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് നിലവിൽ ഈടാക്കുന്നത്.

ഉൽസവകാലങ്ങളിൽ നിരക്ക് വർദ്ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഈ മാസം ആറിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തിൽ പോയാൽ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയിൽ മാത്രമാണ്.

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ് സ്വകാര്യ ബസുകളുടെ ഈ കൊള്ള. ഉൽസവ കാലങ്ങളിൽ തോന്നും പോലുള്ള ടിക്കറ്റ് നിരക്കുയർത്തൽ നിയന്ത്രിക്കണമെന്നത് ബെംഗളൂരു മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts

Click Here to Follow Us