കൊൽക്കത്തയെ തകർത്തു ബാഗ്ലൂർ എഫ്സി

എ.ടി.കെയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്.സി ലീഗിൽ ഒന്നാം സ്ഥാനം ദൃഢമാക്കി. അവസാന 20 മിനിറ്റ് 10 പേരായി കളിച്ചാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 69ആം മിനുട്ടിൽ രാഹുൽ ബേക്കേ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ബെംഗളൂരു എഫ്.സി 10 പേരായി ചുരുങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ പോസ്റ്റിനു മുൻമ്പിൽ അവസരങ്ങൾ കളഞ്ഞു കുളിച്ചതാണ് എ.ടി.കെക്ക് വിനയായത്. ബെംഗളൂരു ഗോൾ പോസ്റ്റിൽ ഗുർപ്രീത് സിംഗിന്റെ പ്രകടനവും എ.ടി.കെക്ക് തിരിച്ചടിയായി.

മത്സരം തുടങ്ങി മൂന്നാമത്തെ മിനുറ്റിൽ തന്നെ ബെംഗളൂരു മുൻമ്പിലെത്തി. ജോർഡി മൊണ്ടേലിന്റെ സെൽഫ് ഗോളാണ് ബെംഗളുരുവിനു ലീഡ് നേടി കൊടുത്തത്. ഉദാന്ത സിംഗിന്റെ ക്രോസ്സ് മൊണ്ടേൽ ക്ലിയർ ചെയ്യുന്നതിനിടയിൽ സെൽഫ് ഗോളാവുകയായിരുന്നു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം പുറത്തെടുത്ത എ.ടി.കെ പലതവണ ഗോളിനടുത്ത് എത്തിയെങ്കിലും ഗോൾ പോസ്റ്റും മികച്ച ഫോമിലുള്ള ഗുർപ്രീത് സിംഗിന്റെ രക്ഷപെടുത്തലുകളും ബെംഗളുരുവിനു തുണയായി. തുടർന്നാണ് 7 മിനുറ്റിനിടെ രണ്ടാമത്തെ മഞ്ഞ കാർഡ് വാങ്ങി രാഹുൽ ബേക്കേ പുറത്തുപോയത്.

ബെംഗളൂരു എഫ്.സി 10 പേരായി ചുരുങ്ങിയതോടെ മുഴുവൻ കളിക്കാരെയും ആക്രമണത്തിന് പറഞ്ഞയച്ചതോടെ കിട്ടിയ അവസരം മുതലാക്കി മികു മത്സരം ബെംഗളുരുവിന്റേതാക്കി. എറിക് പാർട്ടാലുവിന്റെ പാസിൽ നിന്നാണ് മികു ഗോൾ നേടിയത്. തുടർന്നും ഗോൾ നേടാൻ എ.ടി.കെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കുകയായിരുന്നു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

എ.ടി.കെയുടെ തുടർച്ചയായ നാലാമത്തെ തോൽവിയായിരുന്നു ഇത്. ആഷ്‌ലി വെസ്റ്റ് വുഡിന് കീഴിൽ ഇത് മൂന്നാമത്തെ തോൽവിയും ആയിരുന്നു. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി എ.ടി.കെ എട്ടാം സ്ഥാനത്താണ്.

നാളത്തെ മത്സരത്തിൽ എഫ് സി ഗോവ നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us