കെപിസിസിയുടെ ഓണ്‍ലൈന്‍ റേഡിയോ ‘ജയ്‌ഹോ’; പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ

കോഴിക്കോട് ചിന്തൻ ശിബിരത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കെ.പി.സി.സി ഓണ്‍ലൈന്‍ റേഡിയോ ‘ജയ് ഹോ’യുടെ സംപ്രേക്ഷണം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ആരംഭിക്കും. വാർത്തകൾക്കും വിനോദത്തിനും ഊന്നൽ നൽകിക്കൊണ്ട് ജയ്ഹോ റേഡിയോ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തും. രാവിലെ 10ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

ശ്രോതാക്കളെ ആകർഷിക്കുന്ന വാർത്തകൾ, വാർത്താ അധിഷ്ഠിത പരിപാടികൾ, വിനോദ പരിപാടികൾ എന്നിവയ്ക്ക് പുറമെ ലോകമെമ്പാടുമുള്ള മലയാളികളെ ഉൾപ്പെടുത്തി നിരവധി മത്സരപരിപാടികളുമുണ്ട്. റോഡിയോ പരിപാടികളുടെ അവതാരകരായി കോൺഗ്രസ് നേതാക്കളും പങ്കെടുക്കും. ഡിസ്കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്ഹോയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts